ന്യൂയോര്‍ക്: 2023ല്‍ ലോക സമ്ബദ് വ്യവസ്ഥ വലിയ പരീക്ഷണം നേരിടുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന ജോര്‍ജീവ മുന്നറിയിപ്പ് നല്‍കി. ‘ലോക സമ്ബദ് വ്യവസ്ഥയുടെ മൂന്നിലൊന്നും മാന്ദ്യം പ്രതീക്ഷിക്കുന്നു. ചൈനയുടെ വളര്‍ച്ച മന്ദഗതിയിലാകുന്നത് വലിയ ഭീഷണിയാണ്.
യു.എസിന്റെയും യൂറോപ്പിന്റെയും കാര്യവും വ്യത്യസ്തമല്ല. ചൈനയും യു.എസും യൂറോപ്പുമാണ് ലോക സമ്ബദ്‍വ്യവസ്ഥയുടെ ചക്രം തിരിക്കുന്നത്. ഇവിടെയുണ്ടാകുന്ന തളര്‍ച്ച ലോകത്തെയാകെ ബാധിക്കും. 40 വര്‍ഷത്തിലെ താഴ്ന്ന വളര്‍ച്ചനിരക്കാണ് ചൈനയിലുള്ളത്. കോവിഡ് വ്യാപനവും നിയന്ത്രണ നടപടികളും വളര്‍ച്ചയെ ബാധിക്കും.
ഈ വര്‍ഷം അവസാനത്തോടെ ചൈനയിലെ വളര്‍ച്ച മെച്ചപ്പെടുമെന്നാണ് കരുതുന്നത്. അതേസമയം, ദീര്‍ഘകാല പ്രത്യാഘാതം സംബന്ധിച്ചും ആശങ്കയുണ്ട്. യുക്രെയ്ന്‍ യുദ്ധം, പണപ്പെരുപ്പം, യു.എസ് ഫെഡറല്‍ റിസര്‍വിലെ അടക്കമുള്ള ഉയര്‍ന്ന പലിശനിരക്ക് എന്നിവയാണ് മാന്ദ്യത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. യൂറോപ്പിലെ പകുതിഭാഗം ഈ വര്‍ഷം മാന്ദ്യം പ്രതീക്ഷിക്കുന്നു. അമേരിക്കക്ക് എളുപ്പം തിരിച്ചുവരാന്‍ കഴിയും. യു.എസ് മാന്ദ്യത്തില്‍നിന്ന് രക്ഷപ്പെടാനാണ് സാധ്യതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision