സംരംഭകർ ഓഫീസുകൾ കയറിയിറങ്ങേണ്ടിയിരുന്ന സാഹചര്യം പൂർണമായും കേരളത്തിൽ മാറുകയാണ്. വ്യവസായവകുപ്പ് സംരംഭകരെ തേടിയിറങ്ങാനും താത്‌പര്യം പ്രകടിപ്പിക്കുന്നവരെ
കൈപിടിച്ച് സംരംഭകനാക്കുന്നതിനുമുള്ള ബൃഹദ്പദ്ധതിക്കാണ് നേതൃത്വംനൽകുന്നത്. അതിന്റെ ഭാഗമായി 2022-’23 സാമ്പത്തികവർഷം സംരംഭകവർഷമായി സർക്കാർ പ്രഖ്യാപിക്കുകയാണ് – പി. രാജീവ് (വ്യവസായമന്ത്രി).
ഒരുലക്ഷം സംരംഭമാണ് ഈ സംരംഭകവർഷത്തിൽ സർക്കാർ ലക്ഷ്യംവെക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വ്യവസായം, തദ്ദേശസ്വയംഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ടൂറിസം, തൊഴിൽ, ധന വകുപ്പുകൾ ഏകോപിതമായാണ് സംരംഭകവർഷത്തിന് നേതൃത്വംനൽകുന്നത്.