പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നായ കുറുകെ ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു മുക്കൂട്ടുതറ സ്വദേശി നവീൻ ശശീന്ദ്രന് ( 23) പരുക്കേറ്റു.
ഇന്നലെ രാത്രി നീലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരി ഭരണങ്ങനം സ്വദേശിനി സുമയ്ക്ക്( 49) പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് മേലമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം.