നിഖ്യായിലെ എക്യുമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ പ്രത്യേക രേഖ പുറത്തിറക്കി.
ആര്യന് പാഷണ്ഡതയുടെ വ്യാപനത്തിനിടയിൽ വിശ്വാസപ്രഖ്യാപനമായി 325-ൽ സിൽവസ്റ്റർ ഒന്നാമന് പാപ്പയുടെ കാലത്ത് സമയത്ത് വിളിച്ചുകൂട്ടിയ നിഖ്യാ കൗൺസിലിന്റെ പ്രാധാന്യം എടുത്തുക്കാട്ടിയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വത്തിക്കാന്‍ രേഖ പുറത്തിറക്കിയിരിക്കുന്നത്.













