കൊല്ലത്ത് പൊലീസ് പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പടെ 17 ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. പിടിയിലായവരില്‍ അഞ്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമുണ്ടെന്ന് ഞെട്ടിക്കുന്ന വിവരം. രണ്ടര മണിക്കൂര്‍ മാത്രം നീണ്ടു നിന്ന പരിശോധനയിലാണ് ഇത്രയധികം ഡ്രൈവര്‍മാരെ മദ്യപിച്ചതിന് പിടികൂടിയത്. കൊല്ലം സിറ്റി
പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണിന്റെ നിര്‍ദേശ പ്രകാരം കൊല്ലം സിറ്റി പരിധിയിലായിരുന്നു പരിശോധന. മധ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. കൊല്ലം
എസിപി ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഒരു കെഎസ്ആര്‍ടിസി ബസ്, പത്ത് സ്വകാര്യ ബസുകള്‍, അഞ്ച് സ്‌കൂള്‍ ബസുകള്‍, ഒരു ടെമ്പോ ട്രാവലര്‍ എന്നിവയുടെ ഡ്രൈവര്‍മാരാണ് പിടിയിലായത്. പിടിയിലായ 17 പേരെയും വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തിച്ചിട്ടുണ്ട്.













