കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ കൊലപാതകത്തിനോ ബന്ധിയാക്കലിനോ തടങ്കലിലാക്കിയതിനോ ഇരയായത് നൂറ്റിമുപ്പതോളം വൈദികരും സന്യസ്തരും
. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സമാനമായ കേസുകളുടെ എണ്ണം മുൻവർഷം 124 ആയിരുന്നു. സ്വേച്ഛാധിപത്യ സർക്കാരുകൾ നടത്തിയ അറസ്റ്റുകളാണ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാൻ ഇടയാക്കിയത്. സമാനമായ കേസുകളുടെ എണ്ണം 2022ൽ 55 ആയിരുന്നെങ്കിൽ 2023ല്‍ 86 ആയി വർദ്ധിച്ചു. നിക്കരാഗ്വേയിലെ ഡാനിയേൽ ഒർട്ടേഗ ഭരണകൂടം വൈദികരെ ലക്ഷ്യം വച്ച് നടത്തിയ വേട്ടയാടലുകൾ സംഖ്യ വർദ്ധിക്കാൻ വലിയൊരു കാരണമായിട്ടുണ്ട്.
2023ല്‍ ഭരണകൂടം രണ്ട് മെത്രാന്മാരെയും, നാല് സെമിനാരി വിദ്യാർത്ഥികളെയും ഉൾപ്പെടെ 46 വൈദികരെ കസ്റ്റഡിയിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇതിൽ ഡിസംബർ മാസം അറസ്റ്റ് ചെയ്യപ്പെട്ട സീയൂന രൂപതയുടെ അധ്യക്ഷന്‍ ഇസിദോര മോറ ഒർട്ടേകയും ഉൾപ്പെടുന്നു. റിപ്പോർട്ട് പ്രകാരം ഡിസംബറിന് മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ട മിക്ക വൈദികരെയും ഒന്നെങ്കിൽ മോചിപ്പിക്കുകയോ, അതല്ലെങ്കിൽ നാടുകടത്തുകയോ ചെയ്തിട്ടുണ്ട്. 2023ല്‍ ചൈനയിലെ 20 വൈദികരെ വിവിധ സമയങ്ങളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision