ബീഹാറിൽ ഇടിമിന്നലേറ്റ് 13 മരണം. നാല് ജില്ലകളിലായാണ് മരണം റിപ്പോർട്ട് ചെയ്തത്.ബെഗുസാരായിയിൽ അഞ്ച് മരണങ്ങളും. ദർഭംഗയിൽ നാല് മരണങ്ങളും. മധുബാനിയിൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. സമസ്തിപൂരിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ന് രാവിലെ ഉണ്ടായ അതിശക്തമായ മഴയിൽ ഈ മേഖലകളിൽ കനത്ത നാശനഷ്ടം ഉണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബീഹാർ സർക്കാർ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.