വാഗമൺ കുരിശുമലയിൽ ഏപ്രിൽ 11,18,27 തീയതികളിൽ നാൽപതാംവെള്ളി ആചരണവും ദു:ഖവെള്ളി ആചരണവും പുതുഞായർ തിരുനാളും നടത്തപ്പെടുന്നു
നാൽപതാം വെള്ളിയാഴ്ചയായ ഏപ്രിൽ 11-ാം തിയതി രാവിലെ 9 മണിക്ക് പാലാ രൂപതയിലെ അടിവാരം, വെള്ളികുളം ഇടവകകളുടെ നേത്യത്വത്തിൽ കുരിശിൻ്റെ വഴിയും 10:30ന് മലമുകളിലുള്ള ദൈവാലയത്തിൽ ആഘോഷമായ വി. കുർബ്ബാനയും തുടർന്ന് നേർച്ചക്കഞ്ഞിയും ഉണ്ടായിരിക്കും. 40 -ാ0 വെള്ളിയാഴചയിലെ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത് പാലാ രൂപതയിലെ വികാരി ജനറാൾ പെരിയ ബഹുമാനപ്പെട്ട ഫാ. ജോസഫ് കണിയോടിക്കലാണ്.
ഏപ്രിൽ 18-ാം തിയതി ദു:ഖവെള്ളിയാഴ്‌ചയിലെ തിരുകർമ്മങ്ങൾ മലയടിവാരത്തിലുള്ള ദേവാലയത്തിൽ രാവിലെ 7:30-ന് ആരംഭിക്കും. തുടർന്ന് ആഘോഷമായ കുരിശിൻ്റെ വഴി രാവിലെ 9 മണിക്ക് മലമുകളിലേക്ക് നടത്തപ്പെടുന്നതാണ്. ദു:ഖവെള്ളിയിലെ പീഡാനുഭവ സന്ദേശവും തിരുക്കർമ്മങ്ങളും സമാപനപ്രാർത്ഥനകളും കുരിശിന്റെ വഴിക്കുശേഷം മല മുകളിലുള്ള ദേവാലയത്തിലായിരിക്കും നടത്തപ്പെടുന്നത്.ദു:ഖവെള്ളിയാഴ്ച കുരിശുമലയിൽ എത്തുന്ന തീർത്ഥാടകർക്ക് രാവിലെ 6 മണി മുതൽ നേർച്ചക്കഞ്ഞി വിതരണം ഉണ്ടായിരിക്കും.
ഏപ്രിൽ 25-ാം തിയതി വെള്ളിയാഴച പുതുഞായർ തിരുന്നാളിന് കൊടിയേറും. ഏപ്രിൽ 27-ാം തിയതി പുതു-ഞായർ ദിനത്തിൽ രാവിലെ 6. 30 മുതൽ വൈകിട്ട് 4 മണി വരെ മലമുകളിലുള്ള ദൈവാലയത്തിൽ തുടർച്ചയായി വി. കുർബ്ബാനകൾ ഉണ്ടായിരിക്കും. അന്നേദിവസം മലയടിവാരത്തിലുള്ള ദൈവാലയത്തിൽ (കല്ലില്ലാകവലയിൽ) രാവിലെ 10 മണിക്ക് പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ആഘോഷമായ വി.കുർബ്ബാന അർപ്പിച്ച് വചനസന്ദേശം നൽകും.
വാഗമൺ കുരിശുമലയിൽ എത്തുന്ന തീർത്ഥാടകർ വോളൻ്റിയേഴസിൻ്റെയും പോലീസ് അധികാരികളുടെയും നിർദ്ദേശങ്ങൾ പാലിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. വാഗമൺ സെന്റ് സെബാസ്ത്യൻ ഇടവകയിലെയും വാഗമൺ സെൻ്റ ആൻ്ണീസ് ഇടവകയിലെയും വെള്ളികുളം സെൻ്റ് ആൻറണീസ് ഇടവകയിലെയും സന്നദ്ധ സംഘടനാ പ്രവർത്തകർ തീർത്ഥാടകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുവാനും എല്ലാവിധ സഹായങ്ങൾക്കുമായി വെള്ളികുളം -വാഗമൺ റോഡിലും, വഴിക്കടവ് കുരിശുമല റോഡിലും ഉണ്ടായിരിക്കും. കുരിശുമല – കൂപ്പ് – കോലാഹലമേട് റോഡിലും വോളന്റിയേഴ്സ് ഉണ്ടായിരിക്കും. കട്ടപ്പന, പാല, ഈരാറ്റുപേട്ട, മൂലമറ്റം ഡിപ്പോകളിൽനിന്നും KSRTC സ്പെഷ്യൽ സർവീസ് ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കും .
50 നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും ഈരാറ്റുപേട്ടയിൽനിന്ന് രാവിലെ 7: 30 ന് വാഗമൺ കുരിശുമല പാർക്കിങ് ഗ്രൗണ്ട് വരെയും തിരിച്ച് കരിശുമലയിൽനിന്ന് ഉച്ചകഴിഞ്ഞ് 1 മണിക്ക് ഈരാറ്റുപേട്ടയിലേക്കും സ്പെഷ്യൽ സർവ്വീസ് ഉണ്ടായിരിക്കും.
കഴിഞ്ഞ വർഷങ്ങളിൽനിന്നും വ്യത്യസ്‌തമായി ഈ വർഷം മുതൽ രാത്രി കുരിശുമല കയറുന്നതിനുള്ള ലൈറ്റ് സൗകര്യം 50 നോമ്പിന്റെ ആദ്യ ദിവസം മുതൽ ക്രമീകരിച്ചിട്ടുണ്ട്. തീർത്ഥാടകർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ടോയ്ലറ്റുകൾ, കുടിവെള്ളം, വിശ്രമസ്ഥലങ്ങൾ എന്നിവയെല്ലാം വാഗമൺ കുരിശുലയുടെ മുകളിലും മലയടിവാരത്തിലും ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വിശാലമായ പാർക്കിംഗ് സ്ഥലങ്ങൾ കുരിശുമലയിൽ ക്രമീകരിച്ചിരുന്നു. അതോടൊപം രണ്ട് ഗ്രൗണ്ടുകൾ പുതുതായി നിർമ്മിച്ചിട്ടുണ്ട്. ദു:ഖവെള്ളിയാഴ്ച്ചകളിൽ സമീപപ്രദേശങ്ങളിലെ പാർക്കിംഗ് ഗ്രൗണ്ടുകളും ഉപയോഗപ്പെടുത്താവുന്നതാണ്
വാഗമൺ കുരിശുമലയിൽ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത് ദു:ഖവെള്ളിയാഴ്‌ചയാണ്. ദു:ഖവെള്ളിയാഴ്ച ദിവസം രാവിലെ 6 മണി മുതൽ ബസുകൾ പോലുള്ള വലിയ വാഹനങ്ങൾ വാഗമൺ – കുരിശുമല റോഡിൽ കടത്തി വിടുന്നതല്ല. അന്നേ ദിവസം ബസുകളിൽ എത്തുന്ന തീർത്ഥാടകർ വഴിക്കടവിൽനിന്ന് കാൽനടയായോ ചെറുവണ്ടികളിലോ കുരിശുമലയിലേക്ക് എത്തിച്ചേരേണ്ടതാണ്. വാഹനങ്ങളുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻ വർഷങ്ങളിലേതുപോലെ കുരിശുമലയിൽനിന്നും വാഹനങ്ങൾ തിരിച്ചുവിടുന്നത് കുരിശുമല, കൂപ്പ് – കോലാഹലമേട് വഴിയായിരിക്കും. ഇത് വൺവേ സംവിധാനമാണ്.
ഇത്തരത്തിൽ കുരിശുമലയിൽ എത്തുന്ന തീർത്ഥാടകർക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
Ph: 8075679448, 9567767891