പാവപ്പെട്ടവർക്കായുള്ള ലോകദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനിൽ പാവങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് മാർപാപ്പ
. രാവിലെ പ്രാദേശിക സമയം പത്തു മണിക്കു ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി നടന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബലിയില്‍ സംബന്ധിച്ചു. ദാരിദ്ര്യത്തിന്റെ ഒരു നദി നമ്മുടെ നഗരങ്ങളിലൂടെ ഒഴുകുന്നുണ്ടെന്നും അത് കവിഞ്ഞൊഴുകുന്നതായി തോന്നുകയാണെന്നും സഹായവും പിന്തുണയും ഐക്യദാർഢ്യവും അഭ്യർത്ഥിക്കുന്ന സഹോദരീസഹോദരന്മാരുടെ നിലവിളി കൂടുതൽ ഉച്ചത്തിലാകുകയാണെന്നും പാപ്പ പറഞ്ഞു. എല്ലാ മനുഷ്യരും, ക്രിസ്ത്യാനികളും, യഹൂദരും, മുസ്ലീങ്ങളും, ഏതെങ്കിലും മതത്തിൽ പെട്ടവരോ ദൈവത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവരാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പാപ്പ പറഞ്ഞു.
ദിവ്യബലിക്കു ശേഷം വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് സമീപത്തുള്ള പോൾ ആറാമൻ ശാലയിലേക്ക് എത്തുകയായിരിന്നു. പോൾ ആറാമൻ ഹാളില്‍ 1200 പേർക്കൊപ്പമാണ് പാപ്പ ഉച്ചഭക്ഷണം കഴിച്ചത്. ഹിൽട്ടൺ ഹോട്ടലിൻറെ ഇറ്റലിയിലുള്ള ശൃംഖലയാണ് ഭക്ഷണം ഒരുക്കിയത്. 2015 ഡിസംബർ 8 മുതൽ 2016 നവമ്പർ 20 വരെ ആചരിക്കപ്പെട്ട കരുണയുടെ അസാധാരണ ജൂബിലിയുടെ സമാപനത്തിൽ പുറപ്പെടുവിച്ച അപ്പസ്തോലിക ലേഖനമായ “മിസെരിക്കോർദിയ ഏത് മീസെര”-ലൂടെയാണ് ഫ്രാൻസിസ് പാപ്പ പാവങ്ങള്‍ക്കായുള്ള ദിനാചരണം ഏർപ്പെടുത്തിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision