ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ഹീബ്രു ബൈബിള്‍ ലോക പര്യടനത്തിന്: മൂല്യം 413 കോടി രൂപ
ന്യൂയോർക്ക്: ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും യഹൂദ, ക്രൈസ്തവ വിശ്വാസ പാരമ്പര്യങ്ങൾക്ക് ആധാര ശിലയുമായ ഹീബ്രു ബൈബിളിന്റെ ഏറ്റവും പഴക്കമേറിയ കൈയെഴുത്തു പ്രതി ‘കോഡെക്സ് സസൂൻ’ ലേലത്തിനു മുൻപുള്ള ലോകപര്യടനത്തിനൊരുങ്ങുന്നു. അടുത്തയാഴ്ച മുതൽ ലണ്ടൻ, ടെൽ അവീവ്, ഡാലസ്, ലൊസാഞ്ചലസ് നഗരങ്ങളിൽ പ്രദർശിപ്പിച്ചശേഷം ബൈബിള്‍ ന്യൂയോർക്കിൽ എത്തിക്കും. 1000 വർഷം പഴക്കമുള്ള അപൂർവമായ സമ്പൂർണ ഹീബ്രു ബൈബിൾ പതിപ്പാണ് ഇത്. 12 കിലോഗ്രാം തൂക്കമുള്ള മൃഗത്തോലിലുള്ള 792 പേജുകളിലായാണ് ബൈബിള്‍ തയാറാക്കിയിരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ ബൈബിള്‍ ലേലത്തിനുവെക്കാനാണ് അധികൃതരുടെ തീരുമാനം. അപൂര്‍വ്വതകള്‍ ഏറെയുള്ളതിനാല്‍ ലേല ഏജൻസിയായ സോഥെബീസ്, ഈ ഹീബ്രു ബൈബിളിന് തുക 3 – 5 കോടി ഡോളറാണ് പ്രതീക്ഷിക്കുന്നത്. 5 കോടി ഡോളറിന് (413 കോടി രൂപ) വിറ്റു പോയാൽ, അതും ചരിത്ര സംഭവമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹീബ്രു ബൈബിള്‍ ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം എഴുതപ്പെട്ടതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision