വേരുറയ്ക്കാതെ കർഷക ക്ഷേമനിധി ബോർഡ്; ഒഴിഞ്ഞുമാറി കൃഷി വകുപ്പ്

spot_img

Date:

പാലക്കാട് : കൃഷിക്കാർക്കായി രാജ്യത്തെ ആദ്യത്തെ ക്ഷേമനിധി ബോർഡ് – സംസ്ഥാന കർഷക ക്ഷേമനിധി ബോർഡ് –

വേരുറപ്പിക്കും മുൻപു തന്നെ തടസ്സങ്ങളുടെ നൂലാമാലകളിൽ. കൃഷിക്കാർക്ക് വലിയ പ്രതീക്ഷ നൽകിയ പ്രഖ്യാപനങ്ങളും നിയമവുമായി നിലവിൽ വന്ന ക്ഷേമനിധി ബോർഡാണ് മുന്നോട്ടു പോകാനാകാതെ വലയുന്നത്. കൃഷിയുടെയും കൃഷിക്കാരന്റെയും പേരിലുള്ള മറ്റു ചില ബോർഡുകളുടെ നിലനിൽപ്പിന് പുതിയ സ്ഥാപനം വെല്ലുവിളിയാകുമെന്നു നേരത്തെ നടന്ന ചർച്ചകളിൽ ചിലർ ആശങ്ക ഉയർത്തിയിരുന്നു. ഈ ആശങ്കയും ബോർഡിന്റെ നിലവിലെ സ്ഥിതിയും കൂട്ടിയ വായിക്കുന്നവരാണ് കൃഷിക്കാരും ബോർഡിനുവേണ്ടി രാപകൽ അധ്വാനിച്ചവരും ആശിച്ചവരും. എവിടെയുമില്ലാത്ത വിധം ആനുകൂല്യങ്ങളും സംവിധാനങ്ങളുമായി നിലവിൽവന്ന സർക്കാരിന്റെ അഭിമാനപദ്ധതിയാണ് ഇഴഞ്ഞു നീങ്ങുന്നത്. പ്രഥമ ഘടകമായ കർഷകർക്കുളള പെൻഷൻ ഉൾപ്പെടെയുളള സ്കീമുകൾ സ്ഥാപനം ആരംഭിച്ച് രണ്ടുവർഷമായിട്ടും സർക്കാർ അംഗീകരിച്ചിട്ടില്ല. ബോർഡിനാവശ്യമായ ഫണ്ട് കണ്ടെത്താനുള്ള നടപടികളും ഇതുവരെ ആരംഭിച്ചില്ല. ഇവയ്ക്കായി പലവട്ടം ബോർഡ് അധികൃതർ മന്ത്രിമാരെ മാറിമാറി സമീപിച്ചിട്ടും എഴുതിയിട്ടും ഫലമുണ്ടായില്ല. മനസുമടുത്ത് സ്ഥാനമൊഴിയുന്നതുപോലും ആലോചിക്കുന്ന സാഹചര്യത്തിലാണ് ഇവരെന്നാണ് ഒടുവിലത്തെ വിവരം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related