സ്കൂൾ പഠനകാലത്തുതന്നെ കലാമത്സരങ്ങളിൽ സജീവമായിരുന്നു ലിൻ്റാ. കവിതാ രചനയിലായിരുന്നു കൂടുതൽ മികവ് പുലർത്തിയിരുന്നത്. കടനാട് സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ അനധ്യാപികയായി ജോലി ചെയ്യുന്ന ലിൻ്റാ ജോലിത്തിരക്കുകൾക്കിടയിലുള്ള സമയമാണ് കഥാ, കവിതാ രചനകൾക്കായി മാറ്റിവെക്കുന്നത്. ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അൻപതോളം കവിതകളാണ് തീത്തടാകത്തിലെ താമര എന്ന കവിതാ സമാഹാരത്തിലുള്ളത്. പ്രകൃതിയും പ്രണയവുമെല്ലാം പല കവിതകളിലും വിഷയമായിട്ടുണ്ട്. പ്രഥമ കവിതാ സമാഹാര പ്രസിദ്ധീകരണം കഴിഞ്ഞ ദിവസം കടനാട് സെൻ്റ് അഗസ്റ്റിൻസ് സ്കൂളിൽ നടന്ന ചടങ്ങിൽ പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൽ നിർവഹിച്ചു. സ്വർണക്കൂട്ടിലെ പക്ഷി, ശേഷം സംഭവിച്ചത് തുടങ്ങിയ നോവലുകളും മംഗളം വാരികയിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലാ രൂപതാ കോർപറേറ്റ് ഏജൻസി 2019 ൽ നടത്തിയ ലാൻ്റേൺ കവിതാ രചനയിൽ ഒന്നാം സ്ഥാനവും ലിൻ്റാ കരസ്ഥമാക്കിയിട്ടുണ്ട്. രൂപതാ ടീച്ചേഴ്സ് ഗിൽഡ് സംഘടിപ്പിച്ച മത്സരത്തിൽ കെസിബിസി അവാർഡും നേടിയിട്ടുണ്ട്. കുടുംബാങ്ങളുടെയും സഹപ്രവർത്തകരുടെയും അകമഴിഞ്ഞ പിന്തുണയും ലിൻ്റയുടെ സാഹിത്യ പ്രവർത്തനങ്ങൾക്കുണ്ട്.
ലിൻ്റാ മോൾ ആൻ്റണിയുടെ ആദ്യ കവിതാ സമാഹാരമായ ‘തീത്തടാകത്തിലെ താമര’ പ്രസിദ്ധീകരിച്ചു
Date: