പാറേമാക്കല്‍ ഗോവര്‍ണ്ണദോരുടെ ദര്‍ശനങ്ങള്‍ കാലാതീതം – മാര്‍ മുരിക്കന്‍

Date:

രാമപുരം. പാറേമാക്കല്‍ ഗോവര്‍ണ്ണദോരുടെ ജീവിതവും ദര്‍ശനങ്ങളും കാലാതീതമാണെന്നും അവയുടെ പ്രസക്തി ഇന്ന് വര്‍ദ്ധിച്ചിരിക്കുകയാണെന്നും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍.

ഇന്ത്യന്‍ ദേശീയതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും വ്യക്താവും മലയാളത്തിലെ പ്രഥമ സഞ്ചാര സാഹിത്യകൃതിയായ വര്‍ത്തമാന പുസ്തകത്തിന്റെ രചയിതാവുമായ പാറേമാക്കല്‍ ഗോവര്‍ണ്ണദോരിന്റെ ഇരുനൂറ്റി ഇരുപത്തിമൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കയായിരുന്നു അദ്ദേഹം.

സഭയും സമൂഹം നേരിടുന്ന പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാറേമാക്കലിന്റെ ദര്‍ശനങ്ങള്‍ പുതിയ തലമുറയിലേയ്ക്ക് കൈമാറാന്‍ നാം തയ്യാറാകണം. ചരിത്രവും ചരിത്ര പുരുഷന്‍മാരെയും തമസ്‌കരിക്കുന്നതാണ് സമകാലിന സമൂഹത്തിലെ അപചയത്തിന്റെ കാരണം. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അല്‍മായ പങ്കാളിത്തത്തെ പറ്റിയുള്ള പഠനങ്ങള്‍ നടത്തുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ സഭയില്‍ അല്‍മായ മുന്നേറ്റത്തിന് വേണ്ടി നിലകൊണ്ടയാളാണ് പാറേമാക്കല്‍ എന്ന് സമേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പൗരസ്ത്യ വിദ്യാപീഠം പ്രൊഫസര്‍ റവ. ഡോ. ഡോമിനിക് വെച്ചൂര്‍ പറഞ്ഞു. രൂപത പ്രസിഡന്റ് ഇമ്മാനുവേല്‍ നിധീരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ആമുഖ പ്രഭാഷണം നടത്തി. രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ഫാ. ജോര്‍ജ് ഈറ്റയ്ക്കകുന്നേല്‍, ജോബിന്‍ പുതിയടത്തു ചാലില്‍, അമലു അഗസ്റ്റിന്‍ , തങ്കച്ചന്‍ പുളിയാര്‍മറ്റം, ജോസഫ് കച്ചിറമറ്റം, സജി മിറ്റത്താനി, ജൂലി ബിനു, ബെന്നി കോതമ്പനാനിയില്‍, മണി പി. എസ് എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....