കോട്ടയം: മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ഭാഗമായ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചിട്ടയായും ഫലപ്രദമായും നടപ്പാക്കണമെന്ന് സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സമ്പൂർണ ജലശുചിത്വ യജ്ഞം, ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്നീ കാമ്പയിനുകളുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പരിസര ശുചിത്വം ഉറപ്പുവരുത്തിയുള്ള രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വർധിച്ച ജനപങ്കാളിത്തം ഉറപ്പുവരുത്തണം. നിയമം കൊണ്ടു മാത്രം നാടിനെ മാലിന്യങ്ങളിൽ നിന്ന് രക്ഷിക്കാൻ സാധിക്കില്ല. ശുചിത്വ ബോധം ജനങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാകും വിധം ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ ലോഗോ, നവകേരളം മാർഗ്ഗരേഖ എന്നിവയുടെ പ്രകാശനവും കളക്ടർ നിർവഹിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular