നോമ്പ് അഞ്ചാം തിങ്കൾ – മാർച്ച്, 28
(വി.ലൂക്കാ:17:1-6)
അപരന് ദുഷ്പ്രരണയ്ക്ക് ഹേതുവാകരുത്
അപരനോട് ക്ഷമിക്കുക, സ്വവിശ്വാസവർദ്ധനവിനായി പ്രാർത്ഥിക്കുക. മൂന്ന് കാര്യങ്ങളാണ്ക്രിസ്തു ഓർമ്മിപ്പിക്കുന്നത്.
വിശ്വാസജീവിതത്തിൽ ആഴപ്പെടുവാൻ പ്രാർത്ഥിക്കുന്നതോടൊപ്പം സഹോദര സ്നേഹത്തിലെ വിടവുകൾ കൂടി നീക്കപ്പെടേണ്ടതുണ്ടെന്ന് സാരം. ആർക്കും ചെറിയവന് പോലും പാപകാരണമായി ജീവിതം ഭവിക്കാതിരിക്കട്ടെ. തെറ്റ് ഏറ്റുപറയുന്നവനെ ചേർത്തുപിടിക്കാൻ കഴിയട്ടെ. ഗുരുമുഖം നിന്നിൽ തെളിയട്ടെ.
വ്രതകാലം ഗുരുമുഖം നമ്മിൽ പ്രകാശിതമാക്കാൻ ഉപകരിക്കട്ടെ.