വാഷിംഗ്ടണിന്റെ ഹൃദയഭാഗത്ത് മഴയെ അവഗണിച്ച് ആയിരങ്ങള്‍ പങ്കെടുത്ത ദിവ്യകാരുണ്യ പ്രദിക്ഷണം

നഗരത്തിൻ്റെ തെരുവുകളില്‍ നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ മഴയെ അവഗണിച്ച് ആയിരങ്ങളുടെ പങ്കാളിത്തം. കാത്തലിക് ഇൻഫർമേഷൻ സെൻ്ററിൻ്റെ (സിഐസി) രണ്ടാം വാർഷിക ദിവ്യകാരുണ്യ പ്രദിക്ഷണം വൈറ്റ് ഹൗസിനു സമീപത്തായാണ് നടന്നത്. വൈദികര്‍, കന്യാസ്ത്രീകൾ, അല്‍മായര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രദിക്ഷണത്തിന്റെ ഭാഗമായി. കഴിഞ്ഞ വര്‍ഷം നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിന്റെ ഇരട്ടിയിലേറെ ആളുകള്‍ ഇത്തവണ പങ്കെടുത്തുവെന്നാണ് നിരീക്ഷണം.ഈ മഴയുള്ള കാലാവസ്ഥയിൽ ദിവ്യകാരുണ്യ ഈശോയോടുള്ള സ്നേഹം പ്രകടിപ്പിച്ച് ആളുകള്‍ കൂട്ടമായി എത്തിയതില്‍ സന്തോഷമുണ്ടെന്ന് കാത്തലിക് ഇൻഫർമേഷൻ സെൻ്ററിൻ്റെ ഡയറക്ടർ ഫാ. ചാൾസ് ട്രൂലോൾസ് പറഞ്ഞു. … Continue reading വാഷിംഗ്ടണിന്റെ ഹൃദയഭാഗത്ത് മഴയെ അവഗണിച്ച് ആയിരങ്ങള്‍ പങ്കെടുത്ത ദിവ്യകാരുണ്യ പ്രദിക്ഷണം