പുതുവര്‍ഷത്തിലും ചൈനീസ് മെത്രാന്‍ അകാരണമായി തടങ്കലില്‍

വത്തിക്കാന്‍ അംഗീകാരമുള്ളതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്തതുമായ വെന്‍സോ രൂപതയിലെ മെത്രാന്‍ മോണ്‍. ഷാവോ സൂമിന്‍ അകാരണമായി തടങ്കലില്‍. 2011-ൽ വത്തിക്കാന്റെ അംഗീകാരത്തോട് കൂടി നിയമിതനായ മെത്രാന്റെ പദവി അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തയാറായിരിന്നില്ല. ഇതിന്റെ പേരില്‍ നിരവധി തവണ തടങ്കലിലായ വ്യക്തി കൂടിയാണ് ബിഷപ്പ് പീറ്റർ ഷാവോ. അതേസമയം നിലവിലെ സാഹചര്യങ്ങൾ ആശാവഹമല്ലെന്നും ഒരുപക്ഷേ അദ്ദേഹം ദീർഘനാൾ തടവിലാക്കപ്പെടുമെന്നുമാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ഇതിനിടെ വിശ്വാസികളെ ആശങ്കയിലാഴ്ത്തി ബിഷപ്പിനെ എവിടെയാണ് തടങ്കലിലാക്കിയിരിക്കുന്നതെന്നതും അജ്ഞാതമാണ്. കിഴക്കിൻ്റെ ജെറുസലേം എന്നറിയപ്പെടുന്ന നഗരത്തിലെ തിരുനാളാവസരങ്ങളിൽ, … Continue reading പുതുവര്‍ഷത്തിലും ചൈനീസ് മെത്രാന്‍ അകാരണമായി തടങ്കലില്‍