‘മിഷൻ ക്വസ്റ്റ്’ ഓൺലൈൻ ക്വിസിന് ഒരുക്കങ്ങളായി.

സീറോമലബാർ മിഷൻ ഓഫീസും മതബോധന കമ്മീഷനും സംയുക്തമായി നടത്തുന്ന ‘മിഷൻ ക്വസ്റ്റ്’ ഓൺലൈൻ ക്വിസിന് ഒരുക്കങ്ങളായി . ഒക്ടോബർ ഇരുപത്തെട്ടാം തിയ്യതി ശനിയാഴ്ച വൈകുന്നേരം എട്ടുമണിക്ക് ഓൺലൈനായാണ് മത്സരം. ദൈവവചനം, കൂദാശകൾ, കൂദാശാനുകരണങ്ങൾ, തിരുസഭ, സഭയുടെ പ്രേഷിതദൗത്യങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ അറിവുലഭിക്കത്തക്കരീതിയിലാണ് പഠനഭാഗം ക്രമീകരിച്ചിരിക്കുന്നത്. പഠനവിഷയങ്ങൾ സരളമായി മനസ്സിലാക്കുന്നതിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ പഠനസഹായികൾ തയ്യാറാക്കി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. മതബോധന വിദ്യാർഥികൾക്കും മുതിർന്നവർക്കും പ്രത്യേകം നടത്തപ്പെടുന്ന മത്സരങ്ങളിൽ രൂപതാതലത്തിലും ആഗോളതലത്തിലും വിജയികളുണ്ടാവും. … Continue reading ‘മിഷൻ ക്വസ്റ്റ്’ ഓൺലൈൻ ക്വിസിന് ഒരുക്കങ്ങളായി.