ഇസ്ലാമിക തീവ്രവാദി ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് മെത്രാന്‍

ബെൽജിയത്തിന്റെ അതിർത്തിയോട് ചേർന്ന് വടക്കൻ ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന അരാസിലെ ഗാംബെറ്റ ഹൈസ്‌കൂളിൽ ഇസ്ലാമിക തീവ്രവാദി അധ്യാപകനെ കൊലപ്പെടുത്തിയതില്‍ കത്തോലിക്ക മെത്രാന്‍ നടുക്കം രേഖപ്പെടുത്തി. അരാസിലെ ബിഷപ്പ് ഒലിവിയർ ലെബോർഗ്നെയാണ് അധ്യാപകന്റെ കൊലപാതകത്തെയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റ തീവ്രവാദി ആക്രമണത്തെയും അപലപിച്ചു രംഗത്ത് വന്നിരിക്കുന്നത്. ഒക്‌ടോബർ 13-ന് നടന്ന ദുരന്ത വാർത്ത നടുക്കത്തോടെയാണ് കേട്ടതെന്നും അക്രമം ഒരിക്കലും ദൈവത്തിൽ നിന്നുള്ളതല്ലായെന്നും ബിഷപ്പ് പറഞ്ഞു. ഇരയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അനുശോചനം രേഖപ്പെടുത്തുകയും ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും … Continue reading ഇസ്ലാമിക തീവ്രവാദി ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് മെത്രാന്‍