ലോക സമാധാനത്തിനായി നാളെ ലാറ്റിൻ അമേരിക്കയില്‍ ‘ഭൂഖണ്ഡ ജപമാല’

ലോക സമാധാനത്തിനായി നാളെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിൽ. മേഖലയിലെ എല്ലാ വിശ്വാസികളെയും ലോക സമാധാനത്തിനായി ഭൂഖണ്ഡത്തില്‍ നടത്തപ്പെടുന്ന വിശേഷാല്‍ ജപമാല സമര്‍പ്പണത്തില്‍ പങ്കെടുക്കണമെന്ന് മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. നാളെ മെയ് മാസത്തിലെ മരിയന്‍ വണക്കത്തിന് സമാപനം കുറിക്കുന്ന 31നാണ് ജപമാലയജ്ഞം നടക്കുക. ‘ഭൂഖണ്ഡ ജപമാല’ എന്നാണ് പ്രാര്‍ത്ഥനാദിനാചരണത്തിന് പേര് നല്‍കിയിരിക്കുന്നത്. നാളെ വെള്ളിയാഴ്ചയാണെങ്കിലും പ്രകാശത്തിന്റെ രഹസ്യങ്ങള്‍ ചൊല്ലിയായിരിക്കും പ്രാര്‍ത്ഥിക്കുക. ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിലിന് കീഴിലുള്ള അർജൻ്റീന, ബൊളീവിയ, … Continue reading ലോക സമാധാനത്തിനായി നാളെ ലാറ്റിൻ അമേരിക്കയില്‍ ‘ഭൂഖണ്ഡ ജപമാല’