ഒക്ടോബറില്‍ നടക്കുന്ന സിനഡിൽ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അല്‍മായര്‍ക്കും വോട്ടവകാശം

വത്തിക്കാൻ സിറ്റി: ഒക്ടോബറിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അല്‍മായര്‍ക്കും വോട്ടവകാശം. നിലവില്‍ അവൈദികരായ സിനഡംഗങ്ങൾക്ക് വോട്ടവകാശം ഇല്ലായിരുന്നു. സിനഡിലെ ചർച്ചകൾക്കുശേഷം നടക്കുന്ന വോട്ടെടുപ്പിലാണ് എല്ലാ അംഗങ്ങൾക്കും വോട്ടവകാശം ഉറപ്പാക്കിയത്. ഇന്നലെ വത്തിക്കാനിൽവെച്ച് സിനഡിന്റെ മുഖ്യസംഘാടകരായ കർദ്ദിനാൾ മാരിയോ ഗ്രെക്ക്, കർദിനാൾ ജീന്‍ ക്ലോഡ് ഹൊള്ളറിക്ക് എന്നിവര്‍ വോട്ടവകാശം സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. സിനഡിന്റെ അന്തർദേശീയ ഒരുക്ക സമ്മേളനങ്ങളിൽനിന്ന് നിർദേശിക്കപ്പെടുന്ന 140 പേരിൽനിന്ന്, 70 പേരെയാണ് മാർപാപ്പ സിനഡിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇവരിൽ വൈദികരും കന്യാസ്ത്രീകളും … Continue reading ഒക്ടോബറില്‍ നടക്കുന്ന സിനഡിൽ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അല്‍മായര്‍ക്കും വോട്ടവകാശം