വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം

പ്രഥമ വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ജയന്റ്സിനെ നേരിടും. വൈകീട്ട് 7.30നാണ് മത്സരം. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഗുജറാത്ത് ജയന്റ്സ്, യുപി വാരിയേഴ്സ് എന്നിവരാണ് കപ്പിനായി പോരടിക്കുക. മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും ബ്രാബോൺ സ്റ്റേഡിയത്തിലുമായി ആകെ 22 മത്സരങ്ങളുണ്ടാകും. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision