വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ല: മാർ റാഫേൽ തട്ടിൽ

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നു സീറോമലബാർസഭയുടെ മേജർ ആര്‍ച്ക് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മാനന്തവാടിയിൽ പടമല പനച്ചിയിൽ അജി എന്ന കുടുംബനാഥനെ കാട്ടാന ആക്രമിച്ചുകൊലപ്പെടുത്തിയ സംഭവം കേരളത്തിന് അപമാനമാണ്. പ്രിയപ്പെട്ടവർ നോക്കിനില്ക്കവേയാണ് അജി അതിദാരുണമായി കൊല്ലപ്പെട്ടത്. വന്യമൃഗങ്ങൾ മനുഷ്യരുടെ വാസസ്ഥലങ്ങളിൽ ഇറങ്ങി അക്രമംകാണിക്കുന്നതു തടയാൻ ഫലപ്രദമായ നടപടികൾ ഉത്തരവാദിത്വപ്പെട്ടവർ സ്വീകരിക്കാത്തതിനാലാണ് ഒരു ജീവൻകൂടി നഷ്ടമായത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയിൽ അഴിഞ്ഞാടിയത്. ഇതുമായി ബന്ധപ്പെട്ട് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ മാതൃകപരമായ നടപടി … Continue reading വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ല: മാർ റാഫേൽ തട്ടിൽ