എവിടെപ്പോയാലും എന്നോടൊപ്പം ബൈബിള്‍ ഉണ്ടാകും: വിശ്വാസം പരസ്യമാക്കി ലിവര്‍പൂള്‍ താരം കോഡി ഗാക്പോ

ലണ്ടന്‍: ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം പരസ്യമാക്കുന്ന താരങ്ങളുടെ നിരയില്‍ ഡച്ച് സ്വദേശിയായ ലിവര്‍പൂള്‍ താരം കോഡി ഗാക്പോയും. ലിവര്‍പൂളിന് വേണ്ടി സിംഗപ്പൂരില്‍ കളിക്കുവാന്‍ എത്തിയിരിക്കുന്ന ഗാക്പോ ബൈബിള്‍ വായന തന്റെ ജീവിതശൈലിയാണെന്നും യുകെയിലോ മറ്റെവിടെയെങ്കിലുമോ ആണെങ്കിലും താന്‍ ബൈബിൾ കൊണ്ടുപോകുമെന്നു ‘ഡെയിലി മെയിലി’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 1.5 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ഗാക്പോ “മനുഷ്യന്‍ തന്റെ മാര്‍ഗ്ഗം ആലോചിച്ചുവെക്കുന്നു. അവന്റെ കാലടികളെ നിയന്ത്രിക്കുന്നത് കര്‍ത്താവാണ്” (സുഭാഷിതങ്ങള്‍ 16:9) എന്ന ബൈബിള്‍ വാക്യം ഇന്‍സ്റ്റാഗ്രാമില്‍ അടുത്തിടെ പങ്കുവെച്ചിരിന്നു. … Continue reading എവിടെപ്പോയാലും എന്നോടൊപ്പം ബൈബിള്‍ ഉണ്ടാകും: വിശ്വാസം പരസ്യമാക്കി ലിവര്‍പൂള്‍ താരം കോഡി ഗാക്പോ