വിവാഹ ഫോട്ടോഗ്രാഫർമാർക്ക് വധുവിന്റെ ബന്ധുക്കളുടെ മർദ്ദനം

ഇടുക്കി മാങ്കുളത്ത് ഫോട്ടോഗ്രാഫർമാർക്ക് മർദനം. വിവാഹത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ ഫോട്ടോഗ്രാഫർമാരെയാണ് വധുവിന്റെ ബന്ധുക്കൾ മർദ്ദിച്ചത്. താമസ സൗകര്യം ഒരുക്കാത്തതിൽ അസൗകര്യം അറിയിച്ചതിനെ തുടർന്നായിരുന്നു മർദ്ദനം. മുവാറ്റുപുഴ സ്വദേശികളായ നിതിൻ, ജെറിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. കാർ വഴിയിൽ തടഞ്ഞായിരുന്നു മർദ്ദനം. സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്തു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision