കുരിശിന്റെ വഴികളിൽ പ്രത്യാശയോടെ മുന്നേറണം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
കാക്കനാട്: ദുഃഖവെള്ളിയിൽ ലോകം അവസാനിക്കില്ലെന്നും ഉത്ഥാന ഞായർ നമ്മെ കാത്തിരിപ്പുണ്ടെന്നും അതിനാൽ നിർഭയം കുരിശുകളെ സ്വീകരിക്കണമെന്നും പീഡാനുഭവ സന്ദേശത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പീഡാനുഭവവെള്ളി തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതക്ലേശങ്ങളാകുന്ന കുരിശുകൾ വഹിക്കുന്നവരോടു സഹാനുഭൂതിയോടെ ചേർന്നുനിൽക്കണമെന്നും കുരിശിന്റെ വഴികളിൽ പ്രത്യാശയോടെ മുന്നേറണമെന്നും മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. യേശുക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രം വായിക്കുകയും പരിഹാരപ്രദക്ഷിണം നടത്തുകയും സ്ലീവാ ചുംബനത്തോടെ അവസാനിക്കുകയും ചെയ്ത … Continue reading കുരിശിന്റെ വഴികളിൽ പ്രത്യാശയോടെ മുന്നേറണം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed