ആകാശത്ത് അദ്ഭുതകാഴ്ച; 5 ഗ്രഹങ്ങളെ ഒരുമിച്ച് കാണാം!

ഈ മാസം അവസാനം ആകാശത്ത് അദ്ഭുതകാഴ്ച വിരിയുമെന്ന് വാനനിരീക്ഷകർ. മാർച്ച് 28ന് 5 ഗ്രഹങ്ങളെ ഒരുമിച്ച് കാണാൻ സാധിക്കും. ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളെയാണ് ഒരുമിച്ച് കാണാൻ കഴിയുക. കൂട്ടത്തിൽ ഏറ്റവും പ്രകാശം ശുക്രനായിരിക്കും. യുറാനസിനെ കാണാൻ കുറച്ച് പ്രയാസമായിരിക്കുമെന്നും നിരീക്ഷകർ സൂചിപ്പിച്ചു. മാർച്ച് ഒന്നിന് ശുക്രനും വ്യാഴവും നേർരേഖയിൽ എത്തിയിരുന്നു. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision