വയനാടിന് സഹായഹസ്തവുമായി ‘സസ്നേഹം കോട്ടയം’

ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോട്ടയം റീലീസ് 2024 ജൂലൈ 31 വയനാട് ദുരന്തത്തിനിരയായ സഹജീവികൾക്കു സ്‌നേഹത്തിന്റെ സഹായഹസ്തവുമായി കോട്ടയവും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു സഹായം എത്തിക്കുന്നതിനായി കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവശ്യസാധനങ്ങൾ സംഭരിക്കുന്നതിനായി കോട്ടയം ബസേലിയസ് കോളജിൽ സ്വീകരണകേന്ദ്രം ബുധനാഴ്ച (2024 ജൂലൈ 31) മുതൽ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ താൽപര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ … Continue reading വയനാടിന് സഹായഹസ്തവുമായി ‘സസ്നേഹം കോട്ടയം’