വേളാങ്കണ്ണിയില്‍ തിരുനാളിന് കൊടിയേറി

11 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളില്‍ പങ്കുചേരാന്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ എത്തിച്ചേരും നാഗപട്ടണം: ആഗോള പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയില്‍ തിരുനാളിന് കൊടിയേറി. ഇന്നലെ പതിനായിരകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ വൈകിട്ട് ആറരയോടെയാണ് കൊടിയേറ്റ് നടന്നത്. തഞ്ചാവൂർ അതിരൂപത ബിഷപ്പ് ദേവദാസ് ആംബ്രോസ്, ബിഷപ്പ് എൽ സഹായരാജ് എന്നിവർ ചേര്‍ന്ന് തിരുനാള്‍ കൊടി വെഞ്ചിരിച്ചു. പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയ ശേഷം തിരുനാള്‍ കൊടി ഉയര്‍ത്തി. കൊടി മുകളിലെത്തിയപ്പോൾ ഒരേസമയം വിവിധ നിറങ്ങളുള്ള ബലൂണുകൾ ആകാശത്തിലേക്ക് ഉയര്‍ന്നു. … Continue reading വേളാങ്കണ്ണിയില്‍ തിരുനാളിന് കൊടിയേറി