വന്ദേഭാരത്; രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ആരംഭിച്ചു
വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരീക്ഷണ ഓട്ടം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ചു. പുലർച്ചെ 5.20നാണ് ട്രെയിൻ പുറപ്പെട്ടത്. ഇന്നത്തെ പരീക്ഷണ ഓട്ടം കാസർഗോഡ് വരെ നീളും. കണ്ണൂർ വരെ 7 മണിക്കൂറിനുള്ളിൽ ട്രെയിൻ എത്തിക്കാനാണ് ശ്രമം. തിരിച്ച് തിരുവനന്തപുരത്തേക്കും പരീക്ഷണ ഓട്ടം തുടരും. ട്രെയിനിന്റെ വേഗതയും സുരക്ഷയും കൂടുതൽ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed