യുക്രൈനിലെ സമാധാന ദൗത്യം: പേപ്പല്‍ പ്രതിനിധി ചൈനയില്‍ ചര്‍ച്ച നടത്തി

റഷ്യന്‍ അധിനിവേശത്താല്‍ ദയനീയമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുവാനുള്ള വത്തിക്കാന്റെ ശ്രമങ്ങളുടെ ഭാഗമായി പേപ്പല്‍ പ്രതിനിധി കര്‍ദ്ദിനാള്‍ മരിയ സുപ്പി ചൈനയില്‍ സന്ദര്‍ശനം നടത്തി . ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തില്‍വെച്ച് യൂറേഷ്യന്‍ അഫയേഴ്സ് വിഭാഗത്തിന്റെ പ്രത്യേക പ്രതിനിധിയായ ലി ഹുയിയുമാട്ടാണ് കര്‍ദ്ദിനാള്‍ സുപ്പി ചര്‍ച്ച നടത്തിയതെന്നു വത്തിക്കാന്‍ പ്രസ്താവിച്ചു. സൗഹൃദപരമായ തുറന്ന അന്തരീക്ഷത്തിലായിരുന്നു ചര്‍ച്ച. യുക്രൈനിലെ യുദ്ധവും അതിന്റെ നാടകീയ അനന്തരഫലങ്ങളെക്കുറിച്ചും ചര്‍ച്ചയില്‍ വിഷയമായി. സമാധാനം പുനഃസ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ക്കായി ഒരുമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പരിശുദ്ധ സിംഹാസനവും ചൈനയും … Continue reading യുക്രൈനിലെ സമാധാന ദൗത്യം: പേപ്പല്‍ പ്രതിനിധി ചൈനയില്‍ ചര്‍ച്ച നടത്തി