13 ലക്ഷം രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ മണിപ്പൂർ ജനതക്ക് അയച്ച് തിരുവനന്തപുരം അതിരൂപത.
തിരുവനന്തപുരം: ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങേകി തിരുവനന്തപുരം അതിരൂപത കെസിവൈഎം. ക്യാമ്പുകളിൽ ഭക്ഷ്യക്ഷാമം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് 13 ലക്ഷം രൂപയുടെ നിത്യോപയോഗ സാധനങ്ങളാണ് കെസിവൈഎം പ്രവർത്തകർ ശേഖരിച്ച് മണിപ്പൂരിലേക്ക് അയച്ചത്. ഒരാഴ്ച കൊണ്ട് അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും കെസിവൈഎം പ്രവർത്തകരുടെ നേതൃത്വത്തിലാണ് ശേഖരിച്ചത്. കെസിവൈഎം പ്രവർത്തകർ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ലോറിയിൽ ഇന്നുച്ചയ്ക്കാണ് മണിപ്പൂരിലേക്കയച്ചത്. മണിപ്പൂർ ജനതയ്ക്കായി ശേഖരിച്ച വസ്തുക്കൾ എത്തിക്കുന്നതിനു മാത്രം വാഹനക്കൂലിയായി രണ്ടു ലക്ഷം രൂപയോളം വരും. … Continue reading 13 ലക്ഷം രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ മണിപ്പൂർ ജനതക്ക് അയച്ച് തിരുവനന്തപുരം അതിരൂപത.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed