ഇന്ന് സമാധാനത്തിന്റെ സുവിശേഷമാണ് ആവശ്യം: ഫ്രാൻസിസ് പാപ്പാ

പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായുള്ള നസറത്ത് കമ്മിറ്റിയുടെ ഏകോപകനായ മാർക്കോ ഫെരിനിയെ അഭിസംബോധന ചെയ്തുകൊണ്ട്, ലോക സമാധാനത്തിനായി റിമിനിയിൽ നടക്കുന്ന പ്രാർത്ഥനാസമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. ആഗസ്റ്റ് മാസം ഇരുപതാം തീയതിയാണ് പ്രാർത്ഥനാസമ്മേളനം നടക്കുന്നത്. റിമിനിയുടെ മെത്രാൻ മോൺസിഞ്ഞോർ നിക്കോളോ അൻസെൽമിയും സമ്മേളനത്തിൽ സംബന്ധിക്കും. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരായ സഹോദരങ്ങളെ സഹായിക്കുന്ന സംഘടനയാണ് നാസറത്ത് സമൂഹം. ലോകസമാധാനത്തിനു വേണ്ടിയും, ക്രൈസ്തവ മതപീഡനം ഇല്ലാതാക്കുവാനും, വിവിധ ഇടങ്ങളിൽ സമൂഹം മാതാവിനോടുള്ള പ്രത്യേക പ്രാർത്ഥനാസമ്മേളനങ്ങൾ നടത്താറുണ്ട്. … Continue reading ഇന്ന് സമാധാനത്തിന്റെ സുവിശേഷമാണ് ആവശ്യം: ഫ്രാൻസിസ് പാപ്പാ