കൃത്രിമബുദ്ധിയുടെ ഉപയോഗം ഏറിവരുന്ന ഇക്കാലത്ത്, തിരഞ്ഞെടുപ്പുകൾവിവേകത്തോടെയായിരിക്കണമെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഹിരോഷിമയിൽ ജൂലൈ 9-10 തീയതികളിലായി നടന്ന “സമാധാനത്തിനായി കൃത്രിമബുദ്ധിയുടെ ധാർമ്മികത” എന്ന പേരിൽ നടന്ന സമ്മേളനത്തിലേക്കയച്ച സന്ദേശത്തിൽ കണക്കുകളെ മാത്രം അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പുകൾ നടത്തുന്ന യന്ത്രങ്ങളുടെ ഉപയോഗത്തിലുള്ള അപകടങ്ങളെക്കുറിച്ചും പാപ്പാ വീണ്ടും ഓർമ്മിപ്പിച്ചു. കഴിഞ്ഞ ജൂൺ പതിനാലിന് തെക്കൻ ഇറ്റലിയിൽവച്ചു നടന്ന ജി7 ഉച്ചകോടിയിൽ സംബന്ധിച്ച വേളയിലും കൃത്രിമബുദ്ധിയുടെ ഉപയോഗത്തിൽ അവലംബിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചിരുന്നു. യന്ത്രങ്ങളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന ഇക്കാലത്ത്, മനുഷ്യാന്തസ്സ് പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ട … Continue reading കൃത്രിമബുദ്ധിയുടെ വിവേകപൂർവ്വമുള്ള ഉപയോഗത്തിനും സമാധാനശ്രമങ്ങൾക്കും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed