തണ്ണീർപ്പന്തൽ ഒരുക്കി മാതൃകയായി പാലാ നഗരസഭ

നഗരത്തിലെ വിവിധ തണ്ണീർ പന്തലുകളുടെ ഔപചാരികമായി ഉദ്ഘാടനം ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ, ഷാജു വി തുരുത്തൻ, അഡ്വക്കേറ്റ് ബിനു പുളിക്കണ്ടം എന്നിവർ നിർവഹിച്ചു. തണ്ണീർ പന്തലിൽ നിന്നും പൊതുജനങ്ങൾക്ക് ശുദ്ധജലം, തണുത്ത മോരും വെള്ളം, എന്നിവ നിലവിൽ ലഭ്യമാണെന്നു ചെയർപേഴ്സൺ അറിയിച്ചു. നഗരത്തിലെ കടുത്ത വേനലിൽ നിന്നും പൊതുജനങ്ങൾക്ക് ആശ്വാസമേകുന്നതിലേക്കായി നഗരസഭ വിവിധ ഭാഗങ്ങളിലായി അഞ്ച് തണ്ണീർപന്തലുകളാണ് ഒരുക്കിയിരിക്കുന്നത്. ളാലം നഗരസഭ ജംഗ്ഷൻ, ചെത്തിമറ്റം ആർ റ്റി ഓഫീസ് ജംഗ്ഷൻ,കുരിശുപള്ളി ജംഗ്ഷൻ, തെക്കേക്കര, കൊട്ടാരമറ്റം ജംഗ്ഷനുകൾ … Continue reading തണ്ണീർപ്പന്തൽ ഒരുക്കി മാതൃകയായി പാലാ നഗരസഭ