മലയാളത്തിനുള്ള സമഗ്ര സംഭാവന; എം മുകുന്ദന് തകഴി പുരസ്കാരം

ആലപ്പുഴ സാംസ്കാരിക വകുപ്പിനു കീഴിലുള്ള തകഴി സ്മാരകം ഏർപ്പെടുത്തിയ തകഴി പുരസ്കാരത്തിന് നോവലിസ്റ്റ് എം മുകുന്ദൻ അർഹനായി. മലയാള സാഹിത്യത്തിന് നൽകുന്ന സമഗ്ര സംഭാവനയെ മുൻനിർത്തിയാണ് അവാർഡ് നൽകുന്നത്. അരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 17ന് തകഴിയുടെ ജന്മദിനത്തിൽ തകഴി ശങ്കരമംഗലത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം ചെയ്യുമെന്ന് പുരസ്കാര സമിതി അറിയിച്ചു. watch : https://youtu.be/_v341B9HFeU വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision