കേരളത്തിൽ താപനില ഉയരാൻ സാധ്യത; കരുതൽ വേണം

ഉത്തര കേരളത്തിൽ വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യത. കണ്ണൂർ ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കണ്ണൂർ വിമാനത്താവള പരിസരത്ത് 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും മുതിർന്ന പൗരന്മാരും പ്രത്യേക കരുതൽ എടുക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision