30 മീറ്ററില്‍ വിസ്മയം: മെക്സിക്കോയിലെ ഏറ്റവും ഉയരമുള്ള ക്രിസ്തു രൂപം അനാച്ഛാദനം ചെയ്തു

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലെ ഏറ്റവും ഉയരമുള്ള ക്രിസ്തു രൂപത്തിന്റെ അനാച്ഛാദനം നടന്നു. സക്കാടെക്കാസ് സംസ്ഥാനത്തെ തബാസ്കോ മുൻസിപ്പാലിറ്റിയിലാണ് ഈസ്റ്റർ ദിനത്തിൽ ക്രിസ്റ്റോ ഡീ ലാ പാസ് (സമാധാനത്തിന്റെ ക്രിസ്തു) എന്ന പേരിലുള്ള രൂപം പൊതുസമൂഹത്തിന് തുറന്നുകൊടുത്തത്. 30 മീറ്ററാണ് ശില്പത്തിന്റെ ഉയരം. സംസ്ഥാന ഗവർണർ ഡേവിഡ് ആവില, മുൻസിപ്പൽ പ്രസിഡന്റ് ജിൽ മാർട്ടിനസ്, തബാസ്കോയിലെ ഇമ്മാക്കുലേറ്റ് കൺസപ്ഷൻ ദേവാലയത്തിന്റെ ചുമതലയുള്ള വൈദികൻ ഫാ. ലൂയിസ് മാനുവൽ ഡയസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫാ. … Continue reading 30 മീറ്ററില്‍ വിസ്മയം: മെക്സിക്കോയിലെ ഏറ്റവും ഉയരമുള്ള ക്രിസ്തു രൂപം അനാച്ഛാദനം ചെയ്തു