ഏകീകൃത വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നപരിഹാരത്തിനായി സീറോമലബാർ സഭാസിനഡ് നിയോഗിച്ച മെത്രാന്മാരുടെ സമിതി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുകയുണ്ടായി. ചർച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കൃത്യമായി അറിയിച്ചിരുന്നതാണ്. എന്നാൽ, സിനഡുസമിതിയുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടു.ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി എറണാകുളം-അങ്കമാലി അതിരൂപതയിൽ നിയമിക്കപ്പെട്ടിരിക്കുന്നതിനാൽ അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊന്തിഫിക്കൽ ഡെലഗേറ്റുവഴി … Continue reading സീറോമലബാർസഭ പി.ആർ.ഒ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed