സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ട; എതിർത്ത് വിദ്യാർഥി യൂണിയനുകൾ
നടൻ സുരേഷ് ഗോപിയെ SRFTI അധ്യക്ഷനായി അംഗീകരിക്കില്ലെന്ന് വിദ്യാർഥി യൂണിയൻ. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തെ എതിർത്ത് വിദ്യാർഥി യൂണിയൻ പ്രസ്താവനയിറക്കി. സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നീക്കം ആശങ്കാജനകമാണ്. BJP നേതാവായ നടൻ രാജ്യ മതേതര ഘടനയെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും വിദ്യാർഥി യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed