സ്പാനിഷ് നഗരത്തിലെ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് തകർക്കപ്പെട്ടു

സ്പെയിനിലെ സെവില്ലി നഗരത്തിലെ പൊതുസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് അജ്ഞാതർ തകർത്തു. ഞായറാഴ്ച പുലർച്ചയാണ് ക്രോസ് ഓഫ് സെന്റ് ലാസറസ് എന്ന പേരിൽ അറിയപ്പെടുന്ന കുരിശ് ഇരുപതോളം വരുന്ന കഷണങ്ങളാക്കി തകർത്ത നിലയില്‍ കണ്ടെത്തിയത്. സെന്റ് മാർത്ത പ്ലാസയിൽ സ്ഥാപിക്കപ്പെട്ടിരുന്ന കുരിശിന്റെ രൂപരേഖ തയ്യാറാക്കിയത് ഹെർനാസ് റൂയിസാണ്. 1564ൽ ഡിയാഗോ അൽക്കാരസ് എന്ന ശില്പിയാണ് കുരിശിന്റെ നിര്‍മ്മാണം പൂർത്തിയാക്കിയത്. കുരിശിന്റെ ഒരു വശത്ത് ക്രൂശിതനായ ക്രിസ്തുവിന്റെ രൂപവും, മറുവശത്ത് പരിശുദ്ധ കന്യകാമറിയം കുരിശിന്റെ ചുവട്ടിൽ നിൽക്കുന്നതായുമാണ് … Continue reading സ്പാനിഷ് നഗരത്തിലെ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് തകർക്കപ്പെട്ടു