അശരണരുമായി ഐക്യദാർഢ്യം പങ്കുവച്ച് സാന്തെജീദിയോ സമൂഹം
കുടിയേറ്റക്കാരുൾപ്പെടെയുള്ള സന്നദ്ധസേവകരുടെ പങ്കാളിത്തത്തോടെ, വയോധികർക്കും, ഭവനരഹിതർക്കും, കുടിയേറ്റക്കാർക്കും തടവുകാർക്കും ഐക്യദാർഢ്യത്തിന്റെ അടയാളമായി വിരുന്നൊരുക്കി സാന്തെജീദിയോ സമൂഹമെന്ന സന്നദ്ധസേവനസംഘടന. “ഐക്യദാർഢ്യത്തിന്റെ ഓഗസ്റ്റ് അവധി” എന്ന പേരിൽ, ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ വയോധികർക്കും, ഭവനരഹിതർക്കും, കുടിയേറ്റക്കാർക്കും തടവുകാർക്കും സാന്തെജീദിയോ സമൂഹം ഉച്ചഭക്ഷണവിരുന്നൊരുക്കി. വിവിധ സമ്മേളനങ്ങളും ഭക്ഷണവിരുന്നുകളുമായി സഹാനുഭാവത്തിന്റെ അനുഭവം പങ്കുവച്ച ഈ സംരംഭത്തിൽ, കാബൂളിൽനിന്ന് രക്ഷപ്പെട്ടെത്തിയ അഫ്ഗാൻ പൗരന്മാരും സന്നദ്ധസേവനവുമായി മുന്നോട്ടെത്തി. മാനവിക ഇടനാഴികൾ വഴി ഇറ്റലിയിലെത്തിയ കുടിയേറ്റക്കാരാണ് ഇങ്ങനെ സഹകരണത്തിന് മാതൃക നൽകി സാന്തെജീദിയോ സമൂഹമൊരുക്കിയ പരിപാടികളിൽ സജീവസാന്നിധ്യമായത്. … Continue reading അശരണരുമായി ഐക്യദാർഢ്യം പങ്കുവച്ച് സാന്തെജീദിയോ സമൂഹം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed