രവി സിൻഹ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി മേധാവി

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി റോയുടെ മേധാവിയായി മുതിർന്ന ഐപിഎസ് ഓഫീസർ രവി സിൻഹയെ നിയമിച്ചു. ഛത്തീസ് ഗഡ് കേഡർ ഐപിഎസുകാരനായ രവി സിൻഹ നിലവിൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സ്പെഷൽ സെക്രട്ടറിയാണ്. നിലവിലെ റിസർച്ച് ആന്റ് അനാലിസിസ് വിങ് (റോ) മേധാവി സാമന്ത് കുമാർ ഗോയൽ ഈ മാസം 30 വിരമിക്കുകയാണ്. ഈ ഒഴിവിലാണ് രവി സിൻഹയുടെ നിയമനം. 2 വർഷത്തേക്കാണ് രവി സിൻഹയെ നിയമിച്ചിട്ടുള്ളത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading രവി സിൻഹ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി മേധാവി