രക്ഷാദൗത്യം അവസാനിച്ചു; കവച് സംവിധാനം ഇല്ലാത്തത് തിരിച്ചടിയായി

ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനം അവസാനിച്ചതായി റെയിൽവെ. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവെ വക്താവ് അമിതാഭ് ശർമ അറിയിച്ചു. സൗത്ത് ഈസ്റ്റേൺ സർക്കിൾ റെയിൽവെ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അപകടം നടന്ന റൂട്ടിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടി ഒഴിവാക്കാൻ സ്ഥാപിക്കുന്ന കവച് സംവിധാനം ഇല്ലായിരുന്നെന്നും റെയിൽവെ പറഞ്ഞു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision