മാർ പവ്വത്തിലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ദില്ലി: മാർ ജോസഫ് പവ്വത്തിലിന്‍റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറിവിന്‍റെ വെളിച്ചം പരത്താന്‍ പ്രയത്നിച്ച വ്യക്തിയാണ് മാർ ജോസഫ് പവ്വത്തില്‍ എന്ന് പ്രധാനമന്ത്രി അനുശോചന കുറിപ്പില്‍ കുറിച്ചു. സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായും കർഷകരെ ശാക്തികരിക്കാനും അദ്ദേഹം ജീവിതം സമർപ്പിച്ചു. സമൂഹത്തിനും രാജ്യത്തിനുമായി മാർ ജോസഫ് പവ്വത്തില്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനം പുതിയ തലമുറക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സിറോ മലബാർ സഭ ചങ്ങനാശേരി രൂപതാ മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന് ഇന്നലെയാണ് … Continue reading മാർ പവ്വത്തിലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി