യുദ്ധങ്ങളുടെയും ദാരിദ്ര്യത്തിന്റെയും സ്വാതന്ത്ര്യമില്ലായ്മയുടെയും ഇരകൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനംചെയ്ത് ഫ്രാൻസിസ് പാപ്പാ

യുദ്ധം, ദാരിദ്ര്യം, സ്വാതന്ത്ര്യമില്ലായ്മ, പ്രകൃതിദുരന്തങ്ങൾ എന്നിവ മൂലം കഷ്ടപ്പെടുന്ന ആളുകൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പബാധിതർക്കു വേണ്ടിയും യുദ്ധത്താൽ കഷ്ടപ്പെടുന്ന ഉക്രേനിയൻ ജനതക്കു വേണ്ടിയും ശക്തമായ ചുഴലിക്കാറ്റിനാൽ ദുരിതമനുഭവിക്കുന്ന ന്യൂസിലൻഡിനായും പ്രത്യേകം പ്രാർത്ഥിക്കാൻ പാപ്പാ അഭ്യർത്ഥിച്ചു. “ദുരിതമനുഭവിക്കുന്നവരെ നാം മറക്കരുത്; ദാനധർമ്മത്തിൽ ശ്രദ്ധാലുക്കളാവുക” പാപ്പാ കൂട്ടിച്ചേർത്തു. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision