ഭക്ഷണമാലിന്യവും പട്ടിണിയും ഇല്ലാതാക്കുക: അന്താരാഷ്ട്ര കാരിത്താസ് സംഘടന

ലോകത്ത് ഭക്ഷണം പാഴാക്കിക്കളയുന്നത് ഇല്ലാതാക്കാനും പട്ടിണി അവസാനിപ്പിക്കാനും രാഷ്ട്രാധികാരികളെ അന്താരാഷ്ട്ര കാരിത്താസ് സംഘടന ക്ഷണിച്ചു. മെയ് 28-ന് വിശപ്പിനെതിരെയുള്ള അന്താരാഷ്ട്രദിനം ആഘോഷിക്കുന്ന അവസരത്തിൽ ലോകമെമ്പാടും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ദുരവസ്ഥയിലൂടെ കടന്ന്പോകുന്ന ജനലക്ഷങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അന്താരാഷ്ട്ര കാരിത്താസ് സംഘടന മുന്നോട്ടിറങ്ങി. ലോകത്ത് കഠിനമായ വിശപ്പ് അവസാനിപ്പിക്കാൻ, സുസ്ഥിരമായ കൃഷി, ഭക്ഷ്യോത്പാദകമാർഗ്ഗങ്ങൾ പ്രോത്സാഹിക്കപ്പെടേണ്ടതുണ്ടെന്ന് കാരിത്താസ് സംഘടന മെയ് 27-ന് പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെ ഓർമ്മപ്പെടുത്തി. ലോകത്ത് ഭക്ഷണമാലിന്യം കുറയ്ക്കുന്നതിലൂടെയും, പ്രാദേശിക ഭക്ഷണസംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വിശപ്പിനെതിരെ പോരാടാനും ഭാവി തലമുറയ്ക്കായി … Continue reading ഭക്ഷണമാലിന്യവും പട്ടിണിയും ഇല്ലാതാക്കുക: അന്താരാഷ്ട്ര കാരിത്താസ് സംഘടന