സമാധാനത്തിനായുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ഐക്യരാഷ്ടസഭയിൽ

ഫ്രാൻസിസ് പാപ്പാ സമാധാനത്തിനായി നടത്തിയ ആഹ്വാനം ജൂൺ 14 ബുധനാഴ്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ വായിക്കപ്പെട്ടു. മാനവരാശി ഒരു നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ലോകത്ത് സമാധാനം പോലും യുദ്ധത്തിന് കീഴടങ്ങുന്നതായ പ്രതീതിയാണുള്ളതെന്നും ഫ്രാൻസിസ് പാപ്പാ. ജൂൺ 14 ബുധനാഴ്ച ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിലേക്ക് നൽകിയ സന്ദേശത്തിലാണ് ലോകത്ത് നിലനിൽക്കുന്ന സംഘർഷങ്ങളിലേക്കും യുദ്ധങ്ങളിലേക്കും ഏവരുടെയും ശ്രദ്ധയെ പാപ്പാ ക്ഷണിച്ചത്. ലോകത്ത് സുരക്ഷിതത്വത്തിനും സമാധാനത്തിനും മേൽനോട്ടം വഹിക്കേണ്ട സുരക്ഷാകൗൺസിൽ നിഷ്പ്രഭമായിരിക്കുന്ന പ്രതീതിയാണ് ഉള്ളതെന്ന് പാപ്പാ വീക്ഷിച്ചു. പ്രത്യാശശാസ്ത്രങ്ങളിൽനിന്നും പക്ഷാപാതപരമായ വീക്ഷണകോണുകളിൽനിന്നും അകന്ന് മുഴുവൻ … Continue reading സമാധാനത്തിനായുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ഐക്യരാഷ്ടസഭയിൽ