നിസ്സംഗത, ഹൃദയത്തിൻറെ അലസത എന്നിവയെ മറികടക്കാൻ സഹായിക്കുന്ന വിശ്വാസം ആവശ്യം, പാപ്പാ!

ഈ മാസം 3-7 വരെ ആചരിക്കപ്പെട്ട, ഇറ്റലിയിലെ കത്തോലിക്കരുടെ അമ്പതാം സാമൂഹ്യ വാരത്തിൻറെ സമാപനം കുറിക്കുന്നതിന് ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ നിന്ന് 700 കിലോമീറ്ററോളം കരദൂരമുള്ള ത്രിയേസ്തെയിൽ ഞായറാഴ്ച എത്തി. ഇറ്റലിയുടെ വടക്കുകിഴക്കു സ്ഥിതിചെയ്യുന്ന ത്രിയേസ്തെയിലെ ഐക്യത്തിൻറെ ചത്വരത്തിൽ ആയിരുന്നു സമാപന ദിവ്യ ബലിക്ക് വേദി ഒരുക്കിയിരുന്നത്. പാപ്പാ മുഖ്യകാർമ്മികനായി അർപ്പിച്ച വിശുദ്ധ കുർബ്ബാനയിൽ കർദ്ദിനാളന്മാരും മെത്രാന്മാരുമുൾപ്പടെ നൂറോളം പിതാക്കന്മാരും 260 വൈദികരും സഹകാർമ്മികരായിരുന്നു. വിവിധരാജ്യക്കാരായിരുന്ന ഏതാണ്ട് 8500 പേർ ഈ ദിവ്യബലിയിൽ പങ്കുകൊണ്ടു. വിശുദ്ധകുർബ്ബാന മദ്ധ്യേ, … Continue reading നിസ്സംഗത, ഹൃദയത്തിൻറെ അലസത എന്നിവയെ മറികടക്കാൻ സഹായിക്കുന്ന വിശ്വാസം ആവശ്യം, പാപ്പാ!