ഉദര ശസ്ത്രക്രിയക്ക് ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉദര സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു ബുധനാഴ്ച ജനറൽ അനസ്തേഷ്യ നല്‍കി പാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. ഹെർണിയയെ തുടര്‍ന്നുള്ള കഠിനമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങളെ അറിയിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം ദിവസങ്ങളോളം ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് സൂചന. ഇന്നലെ ജൂൺ 6ന് ഫ്രാൻസിസ് പാപ്പ ജെമെല്ലി ആശുപത്രിയിൽ സന്ദര്‍ശനം നടത്തിയത് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിന്നു. ഇതിനു പിന്നാലെയാണ് … Continue reading ഉദര ശസ്ത്രക്രിയക്ക് ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു